ദുബായ്: യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി അധികൃതർ പ്രഖ്യാപിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങൾ കൂടി കണക്കിലെടുത്ത് മെയ് 25 മുതൽ 29 വരെയാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ജൂൺ 1ന് ക്ലാസുകൾ പുനരാരംഭിക്കും. മോക്ക് പരീക്ഷകൾ ജൂൺ 15, 16 തീയതികളിൽ നടക്കും. ഫൈനൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് ഈ പരീക്ഷകൾ. ജൂൺ 17ന് ഇസ്‌ലാമിക് കലണ്ടർ പ്രകാരമുള്ള ഹിജ്‌റ പുതുവർഷ അവധിയായിരിക്കും. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് വാർഷിക പരീക്ഷകൾ നടക്കുക. നിലവിലെ അധ്യയന വർഷത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിതെന്നും പരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കാൻ ആവശ്യമായ പിന്തുണ സ്കൂളുകൾ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































