ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന് നല്‍കിയിരുന്ന 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന് നല്‍കിയിരുന്ന 60 ദിവസത്തെ കാലാവധി ഇന്ന് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, മേഖലയില്‍ സംഘര്‍ഷഭീതി രൂക്ഷം. കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രസിഡന്റിന് സൈനിക നടപടികളുമായി മുന്നോട്ട് പോകാനുള്ള നിയമപരമായ സമയപരിധിയാണ് ഇന്ന് അര്‍ധരാത്രിയോടെ തീരുന്നത്. 1973-ലെ യുഎസ് വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ പ്രകാരം, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളില്‍ സൈനിക നടപടി ആരംഭിച്ചാല്‍ 60 ദിവസത്തിനകം പിന്‍വാങ്ങുകയോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേക അനുമതി വാങ്ങുകയോ ചെയ്യണം. ഇറാനെതിരായ നിലവിലെ സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി കോണ്‍ഗ്രസിനെ അറിയിച്ചതിന് ശേഷമുള്ള നിര്‍ണായക ദിനമാണിന്ന്.

കാലാവധി അവസാനിക്കുന്നതോടെ പ്രധാനമായും മൂന്ന് വഴികളാണ് യുഎസ് പ്രസിഡന്റിന് മുന്നിലുള്ളത്. ഒന്നാമതായി, ഇറാന്‍ അതിര്‍ത്തികളില്‍ നിന്നും സൈനിക നീക്കങ്ങളില്‍ നിന്നും പിന്മാറുക. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത തീരെ കുറവാണ്. യുദ്ധം തുടരാന്‍ കോണ്‍ഗ്രസ് അനുമതി തേടുകയെന്നതാണ് രണ്ടാമത്തെ വഴി. എന്നാല്‍, റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് യുദ്ധത്തിന് അനുകൂലമായ വോട്ട് ലഭിക്കുക പ്രയാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി 30 ദിവസത്തെ അധിക കാലാവധി തേടുകയെന്നതാണ് മുന്നിലുള്ള മൂന്നാമത്തേയും അവസാനത്തേയും പോംവഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...