കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനിലമന്ദിരം പണിയുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ശതാബ്ദി പിന്നിട്ട കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനിലമന്ദിരം പണിയുന്നു. നാല് വർഷമായി പ്ലാൻ ഫയലിൽവെച്ച ജില്ലാ പഞ്ചായത്തിനെ നിർമാണ ചുമതലയിൽനിന്ന് ഒഴിവാക്കി. 154.90 ലക്ഷം രൂപയുടെ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്. ഹയർസെക്കൻഡറി ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം തീർക്കാൻ സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലായ് 23-ന് ഭരണാനുമതി നൽകിയിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു അന്ന് നിർമാണച്ചുമതല. എസ്റ്റിമേറ്റ് എടുക്കാൻ ജില്ലാ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗത്തിന് ഭരണാനുമതി കൈമാറിയിരുന്നു.

എന്നാൽ കൺസൾട്ടൻസിയായി കൊല്ലം ടി.കെ.എം.എൻജിനിയറിങ് കോളേജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്. മണ്ണുപരിശോധന നടത്തി പ്ലാൻ തയ്യാറാക്കിയെങ്കിലും ഫീസ് ഇനത്തിൽ 1.64 ലക്ഷം രൂപ നൽകാതെ ജില്ലാ പഞ്ചായത്ത് ഒഴിഞ്ഞുമാറി. ഇതോടെ പ്രവൃത്തി കടലാസിൽ ഒതുങ്ങുകയും ചെയ്തു. മണ്ണുപരിശോധനയും മറ്റും നടത്താൻ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. 1975-76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. ഇതിന്റെ ഉരുപ്പടികളും മറ്റും 2019 സെപ്റ്റംബറിൽ ലേലംചെയ്തു. ഹൈസ്കൂൾ ക്ലാസുകളും ലാബറട്ടറിയുമാണ് മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ തുടങ്ങിയത് ഇതിലായിരുന്നു.

പുതിയ ഭരണാനുമതിയിൽ ഉൾപ്പെടുത്തി മണ്ണുപരിശോധന നടത്തിയാണ് ടെൻഡർ വിളിച്ച് പ്രവൃത്തി നടപ്പാക്കുന്നതെന്ന് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എൻജിനിയർ അറിയിച്ചു. അഞ്ച് നിലയ്ക്കുള്ള അടിസ്ഥാനമിട്ടാണ് പുതിയ കെട്ടിടം പണിയുക. ഇപ്പോൾ മൂന്ന് നിലകൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനമുള്ള പത്ത് ക്ലാസ് മുറികളും ലാബും സെമിനാർ ഹാളും ഓഫീസും പ്രഥമശുശ്രൂഷാമുറിയും ശൗചാലയങ്ങളും ഇവിടെയുണ്ടാകും. അടുത്ത അധ്യയനവർഷം പുതിയ കെട്ടിടം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...