പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന – ഒരു രാജ്യം ഒരു വളം പദ്ധതിക്ക് തുടക്കം കുറിച്ചു 

For full experience, Download our mobile application:
Get it on Google Play

അടൂർ : കാർഷീക വികസന പദ്ധതികളായ “പ്രധാനമന്ത്രി കിസാൻ സമൃദ്ധികേന്ദ്രം, പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന ഒരു രാജ്യം ഒരുവളം പദ്ധതിയുടെയും വെർചുൽ  പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ സമഗ്ര കൃഷി വികസനമാണ് ലക്ഷ്യം. 600 പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാണ്  ഉദ്ഘാടനം ചെയ്തത്.

പൈലറ്റ് പദ്ധതിയായി ഇന്ന് നിലവിൽ വന്ന 600 കേന്ദ്രങ്ങളിൽ പത്തനംതിട്ട ജില്ലയിൽ ലഭ്യമായ  പ്രധാന മന്ത്രി കൃഷി സിന്‍ജയി യോജന പദ്ധതിയുടെ ഔദ്യോവീക ഉദ്ഘാടനം അടൂർ കൃഷിഭവൻ അങ്കണത്തിൽ കൃഷി ഉദ്യോഗസ്ഥർ, ജില്ലയിലെ പദ്ധതി നടത്തിപ്പ്കാരായ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് ചുമതലക്കാർ, വ്യവസായ ചുമതലക്കാരായ പറക്കോട് അഗ്രോ ഫെർട്ടിലൈസർ ആൻഡ് ആഗ്രോ കെമിക്കൽസ്, കർഷകർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ  ശ്രീമതി ജോയ്‌സി നിർവഹിച്ചു.

കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത മാതൃക വള വിതരണ കേന്ദ്രം സമഗ്രമായ കാർഷീക അഭിവൃദ്ധി ലക്ഷ്യം വച്ചാണ് പ്രധാന മന്ത്രി കൃഷി സിന്‍ജയി യോജന മന്ത്രാലയം തുടങ്ങുന്നത് എന്ന് ഐ.പി.എല്‍ പ്രതിനിധി ബിജു ജോൺ വ്യക്തമാക്കി.  ഈ പദ്ധതിയിലൂടെ കർഷകർക്ക് ആവിശ്യമായ എല്ലാ സഹായങ്ങളും കൃഷിമന്ത്രാലയം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ശാസ്ത്രജ്ഞർ, കൃഷി വിദഗ്ധർ, വളം ഉത്പാദകർ തുടങ്ങിയ കൂട്ടായ പ്രവർത്തന ശ്രിംഗല ഈ മാതൃക വളം വിതരണ കേന്ദ്രം മുഖേന ലഭ്യമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സർക്കാർ വിഭാവനം ചെയ്യുന്ന വളം സബ്സിഡി കർഷകരിൽ നേരിട്ടെത്തുന്നതിനു പോസ് സംവിധാനം വഴിയുള്ള ഡയറക്റ്റ് ഡെബിറ്റ് ട്രാൻസ്ഫർ വഴി സാധ്യമാകുമെന്നും അതിനായി 2023 ഫെബ്രുവരി മാസത്തോടെ രാജ്യത്തെ എല്ലാ വളവിതരണ കേന്ദ്രങ്ങളും മാതൃക വള വിതരണ ശ്രിംഗലയുടെ പരിധിയിൽ വരുമെന്നും കർഷകരോട് വ്യക്തമാക്കി. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥരായ ആലിയ ഫർസാന, രജിത്, സ്മിത, ഐ.പി.എല്‍. ചുമതലക്കാർ, അഗ്രോ ഫെർട്ടിലൈസർ ചുമതലക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...