പങ്കാളി ഫോൺ എടുക്കാതെ പോയി ; വന്നത് വൈകി – ആത്മഹത്യാ ഭീഷണിയിൽ വലഞ്ഞ് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പങ്കാളിയെ ഭയപ്പെടുത്താൻ ഇൻസ്റ്റഗ്രാം പേജ് വഴി യുവതിയുടെ വ്യാജ ആത്മഹത്യാ ഭീഷണി. ഞരമ്പു മുറിച്ചെന്നു കാണിക്കാനായി കൈത്തണ്ടയിൽ യുവതി ടൊമാറ്റോ സോസ് പുരട്ടുകയായിരുന്നു. കരമന മേലാറന്നൂരാണു സംഭവം. ആത്മഹത്യാ ഭീഷണി സത്യമെന്നു ധരിച്ച് ഇൻസ്റ്റഗ്രാം മോണിറ്ററിങ് സെല്ല് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും താക്കീതു നൽകി വിട്ടയച്ചു.

ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിൻകര സ്വദേശിയായ യുവാവും 3 വർഷമായി കരമനയിൽ ഒരുമിച്ചു താമസിക്കുകയാണ്. ഫോൺ എടുക്കാതെ പോയ യുവാവ് തിരിച്ചെത്താൻ വൈകിയതോടെയാണ് യുവതി ‘കടുംകൈ’ ചെയ്തത്. ഞരമ്പു മുറിച്ചെന്നു കാണിക്കാനായി കൈത്തണ്ടയിൽ ടൊമാറ്റോ സോസ് പുരട്ടി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തെറ്റിദ്ധരിച്ച ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പോലീസിനു വിവരം കൈമാറി. സൈബർ സെല്ലിന്‍റെ സഹായത്തോടെ യുവതിയുടെ ലൊക്കേഷൻ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കരമന പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...