തൊഴിലാളി കർഷക ദ്രോഹ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ 1 മണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.

രാജ്യം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും വലിയ തൊഴിലാളി-കർഷക ദ്രോഹ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്‌. കൃഷിക്കാരെ സഹായിക്കാൻ തയ്യാറാകാത്ത സർക്കാർ കോർപ്പറേറ്റുകൾക്ക് വാരിക്കോരി ഇളവുകൾ നൽകുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിൽക്കുന്നു. രാജ്യത്തെ എല്ലാ മേഖലയും സാമ്പത്തികമായ മുരടിപ്പിൽ ആണ്. ഈ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു നിന്ന് പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും ഉദ്ഘാടകൻ പറഞ്ഞു. സംയുക്ത സമര സമിതി ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ, കെ. സി. രാജാഗോപാലൻ,എ. പി. ജയൻ,ഡി. സജി,സി. രാധാകൃഷ്ണൻ, ആർ. തുളസീധരൻപിള്ള,എസ്. ഹരിദാസ്,ബോബി കാക്കാനംപള്ളിൽ, രാജൻ സുലൈമാൻ, കെ. ഐ. ജോസഫ്, അയൂബ് കുമ്മണ്ണൂർ, പി. കെ. ഗോപി, സുമ ഫിലിപ്പ്, മലയാലപ്പുഴ മോഹനൻ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...