കുഞ്ഞിനെ കണ്ടെത്തിയതിൽ മാധ്യമങ്ങളുടെ പങ്കാണ് പ്രധാനം ; ഷെയ്ൻ നിഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല. പട്ടാപകൽ പോലീസ് പരിശോധനകൾ ഭേദിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചത് ആശങ്ക ഉളവാക്കുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...