Thursday, December 12, 2024 11:42 pm

വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പെരുമണ്ണ ചാമാടത്ത് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു.

ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പെരുമണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയത്. ആറ് വര്‍ഷമായി ഇയാള്‍ പെരുമണ്ണയിലെ വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എഎം സിദ്ധീഖ്, പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന

0
പത്തനംതിട്ട : കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്ത്തി വീണ്ടും സന്നിധാനത്ത്...

സംസ്കൃതസർവ്വകലാശാലയിൽ പിഎച്ച്.ഡി. ഒഴിവുകൾ

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിനായി പട്ടികജാതി/പട്ടികവർഗ്ഗ...

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം ; സാങ്കേതിക വിദ്യ പരിചയപ്പെടുത്തി കെവികെ

0
കൊച്ചി: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം...

പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു

0
തിരുവനന്തപുരം: മലയോര മേഖലയിൽ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും...