പട്ടാപ്പകൽ വീടിനുള്ളിൽ കവർച്ച : 10 പവൻ കൊണ്ടുപോയി ; ഓടിരക്ഷപ്പെട്ട് കള്ളൻ

For full experience, Download our mobile application:
Get it on Google Play

പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഈ സമയം ഇവിടെയെത്തിയ വീട്ടമ്മയുടെ മുന്നിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലിറങ്ങിയ സമയത്തായിരുന്നു കവർച്ച. അലമാരകളെല്ലാം തുറന്ന് തിരച്ചിൽ നടത്തിയ മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന കുടുംബശ്രീ സംഘത്തിൽനിന്ന്‌ വായ്പയെടുത്ത ഒരുലക്ഷം രൂപയും 10 പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കൊണ്ടുപോയത്.

മോഷ്ടാവിനെക്കണ്ട് സിനി ബഹളം വെച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ചുവന്നവസ്ത്രം ധരിച്ച് മുഖം മൂടിയിരിക്കുകയായിരുന്നു. വീട്ടുകാരുടെ രീതികൾ മനസ്സിലാക്കി ആസൂത്രിതമായാണ് മോഷണമെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...