ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു ; മലപ്പുറം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതിയെ കസ്റ്റയിലെടുത്തത്. ഒന്നര വർഷം മുമ്പാണ് അഭിനന്ദ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പല തവണ ഇയാൾ മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെത്തി പെൺകുട്ടിയെ കണ്ടു. രണ്ട് തവണ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെത്തുകയും കുട്ടിയെ ഇവിടെ നിന്ന് സ്കൂട്ടറിൽ കയറ്റി ആലപ്പുഴ ബീച്ചിലെത്തിക്കുകയും ചെയ്തു. ബീച്ചിൽ വച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്.

കഴിഞ്ഞ ജൂണിൽ മൊബൈൽ ഫോൺ കൊടുക്കാനെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞു. തുടർന്നാണ് പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയത്. മലപ്പുറത്ത് നിന്നും ആണ് അഭിനന്ദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആറന്മുള എസ്എച്ച്ഒ സികെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...