വടകരയിൽ മീൻപിടിക്കുന്നതിനിടെ മലപ്പുറം സ്വദേശിയെ കടലിൽ കാണാതായി ; തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

വടകര: വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ മലപ്പുറം സ്വദേശിയെ കടലിൽ കാണാതായി. ചേളാരി കാളംബ്രാട്ടിൽ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മുഹമ്മദ് ഷാഫിക്കായി തിരച്ചിൽ തുടരുകയാണ്. ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്നു. ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോൾ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികൾ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തിൽ മുങ്ങിപ്പോവുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...