തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്നു ; അഞ്ച് പേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അറവങ്കരയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി മക്കട പുത്തലത്ത് കുഴിയില്‍ വീട്ടില്‍ അജ്മല്‍ (47), കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു (24), എലത്തൂര്‍ പുതിയ നിരത്ത് എലത്തുക്കാട്ടില്‍ ഷിജു (45), പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ കേളം പീടിക ജിഷ്ണു (24), തൃശ്ശൂര്‍ കോടാലി പട്ടിലിക്കാടന്‍ സുജിത്ത് (37) എന്നിവരെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്. പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്മാരായ നാല് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. മധുരൈ അഴകര്‍ നഗര്‍ സ്വദേശി ആര്‍. ബാലസുബ്രഹ്‌മണ്യനാണ് (56) പണം നഷ്ടമായത്.

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കഴിഞ്ഞ 16ന് പുലര്‍ച്ച അഞ്ചിനാണ് കവര്‍ച്ച നടന്നത്. മധുരയിലെ ജ്വല്ലറിയിലെ മാനേജറായ ബാലസുബ്രഹ്‌മണ്യം സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം സ്വര്‍ണം വാങ്ങുന്നതിനായാണ് പൂക്കോട്ടൂരിലെത്തിയത്. ബസില്‍ നിന്നിറങ്ങി നടന്നുപോകുമ്പോള്‍ കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട് സ്വദേശികള്‍ സ്വര്‍ണം വാങ്ങാന്‍ ടൂറിസ്റ്റ് ബസ്സില്‍ പണവുമായി വരുന്നുണ്ടെന്ന വിവരം പ്രതികളിലൊരാളായ അജ്മലിന് ലഭിച്ചു. ഇക്കാര്യം സുഹൃത്ത് ജിഷ്ണുവിനെ അറിയിക്കുകയും ഇവരില്‍ നിന്ന് പണം തട്ടിപ്പറിക്കാന്‍ കഴിയുന്ന ആളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. ജിഷ്ണു സൃഹൃത്ത് ഷിജുവുമായി സംസാരിച്ച് കണ്ണൂരിലുള്ള നാലംഗ സംഘത്തെ ഏര്‍പ്പാടുക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നെത്തിയ നാലംഗ സംഘമാണ് പണം അപഹരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...