ചെലവ് കൂടുതലെങ്കിലും റോഡ് നിർമാണത്തിന് റബ്ബർ ഉപയോഗിക്കണം ; നിർദ്ദേശവുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചെലവ് കൂടുതലാണെന്ന കാരണത്താൽ റോഡ് നിർമാണത്തിൽ റബ്ബർ ഒഴിവാക്കരുതെന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അറിയിച്ചു. സ്വാഭാവിക റബ്ബർ കലർത്തിയുള്ള ടാർ മിശ്രിതം ഉപയോഗിക്കണമെന്നാണു നിർദേശം. ഇതു റോഡിന്റെ നിലനിൽപ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണകരമാണെന്നാണു വിലയിരുത്തൽ. കേരളത്തിൽ ഏഴുമീറ്റർ വീതിയിലും മൂന്നു സെന്റിമീറ്റർ കനത്തിലും ഒരു കിലോമീറ്റർ റോഡ് സ്വാഭാവിക റബ്ബർ കലർത്തിയ ബിറ്റുമിൻ (നാച്വറൽ റബ്ബർ മിക്സ്ഡ് ബിറ്റുമിൻ) ഉപയോഗിച്ച് നിർമിച്ചാൽ 2,97,418 രൂപ കൂടുതലായിരിക്കുമെന്നാണു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

ഇക്കാര്യം കേന്ദ്രസർക്കാരുമായി ചർച്ചചെയ്തെങ്കിലും ഇന്ത്യൻ റോഡ് കോൺഗ്രസ്, മോർത്ത് (മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ്) എന്നിവയുടെ നിർദേശപ്രകാരം മാത്രമേ റോഡ്‌ നിര്‍മിക്കാവൂയെന്ന അറിയിപ്പാണു ലഭിച്ചിട്ടുള്ളത്. ഇവർ നിർദേശിക്കുന്നത് റബ്ബർ ഉപയോഗിച്ചുള്ള ടാറിങ്ങാണ്. സാധാരണ ടാറിങ്ങിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബർ കലർത്തിയ ബിറ്റുമിൻ ഉപയോഗിച്ചാൽ അപകടസാധ്യത വളരെ കുറയുമെന്നാണു വിവിധ പരിശോധനകളിലൂടെ മോർത്തിനും ഐ.ആർ.സി.ക്കും വിവരം കിട്ടിയിട്ടുള്ളത്. വാഹനം മറിയുന്നതു പ്രതിരോധിക്കൽ, റോഡിൽ നല്ല പിടിത്തം (ഗ്രിപ്) തുടങ്ങിയ മെച്ചങ്ങളുമുണ്ട്.ഇതാണ് അപകടസാധ്യത കുറയ്ക്കുന്നത്. മാത്രമല്ല ഉയർന്ന ഇലാസ്തികത, മികച്ച ആവരണം എന്നിവമൂലം റോഡ് ഏറെക്കാലം നിലനിൽക്കുകയും ചെയ്യും. നിർമാണച്ചെലവ് കൂടുമെങ്കിലും അപകടവും ആവർത്തനച്ചെലവും കുറയുമെന്നതിനാൽ ഇത് നഷ്ടമായി കാണേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...