അമേരിക്കയിൽ നേപ്പാളി വിദ്യാർത്ഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ൺ: അമേരിക്കയിൽ നേപ്പാളി സ്വദേശിയായ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി. 21 കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശനായ ബോബി സിൻ ഷാ(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് മുന പാണ്ഡെ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റിൽ ഒരു യുവതി വെടിയേറ്റ് കിടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസെത്തി മുന പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിശോധനയിൽ ഒരാൾ അപ്പാർട്ട്മെന്‍റിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രതിയായ ബോബി സിൻ ഷായുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.

തുടർന്ന് പരിശോധനയിൽ ശനിയാഴ്ചയോടെ ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതി മുന പാണ്ഡയുടെ അപ്പാർട്ട്മെന്‍റിലെത്തുന്നത്. വാതിൽ തള്ളിത്തുറന്ന് ഇയാൾ അകത്തേക്ക് കയറുന്നതും യുവതിയുടെ പഴ്സുമായി പുറത്തേക്ക് പോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുന പാണ്ഡെക്ക് മൂന്ന് തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമം യുവതി ചെറുത്തതോടെയാണ് വെടിയുതിർത്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...