മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

For full experience, Download our mobile application:
Get it on Google Play

അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി വിമര്‍ശിച്ച്‌ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. മറ്റുള്ളവരെ കുറ്റപ്പെടുത്തുക മാത്രമാണ് മോദി ചെയ്യുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്നതിനെ കുറിച്ച് ഒരക്ഷരം മോദി പറയുന്നില്ലെന്നും പവാര്‍ ചോദിച്ചു. പുതിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ ഉടലെടുക്കുമോ എന്ന് ഭയമാകുന്നു. പുതിനെ അനുകരിച്ച് ഭീതി സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ഭരണഘടന മാറ്റം വരുത്തുമെന്ന് ബി.ജെ.പി. പലയാവര്‍ത്തി പൊതുയിടങ്ങളില്‍ ആഹ്വാനം ചെയ്ത്കഴിഞ്ഞു. ഇന്ത്യയില്‍ ഏകാധിപത്യം ഉടലെടുക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും പവാര്‍ അഭ്യര്‍ഥിച്ചു.

ബി.ജെ.പി. എം.പി മാര്‍ പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ പ്രതിപക്ഷ എം.പിമാരോട് സംസാരിക്കാന്‍ ഭയപ്പെടുന്നു. പ്രധാനമന്ത്രിയുമായുള്ള പാര്‍ട്ടി എം.പി മാരുടെ യോഗത്തില്‍ ആര്‍ക്കും ഒന്നും പറയാനുള്ള അനുമതിയില്ലായിരുന്നു. ഇത് ഏകാധിപത്യ ഭരണത്തിന് പേരുകേട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റേതിനു സമാനമായ രീതിയാണ്. പവാര്‍ പറഞ്ഞു. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം വന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍ഹോന്‍ സിങ് തുടങ്ങി എല്ലാ പ്രധാന മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.അവരെല്ലാവരും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ നിലവിലെ പ്രധാനമന്ത്രി കുറ്റപ്പെടുത്താന്‍ മാത്രം അറിയുന്നയാളാണെന്നും പവാർ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...