പെട്രോള്‍ പമ്പിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു ; അമ്മ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

കുട്ടിയെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനിച്ച് മണിക്കൂറുകള്‍ മാത്രമ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പമ്പിലെ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

കാലിഫോര്‍ണിയ സംസ്ഥാനത്തെ നിയമം അനുസരിച്ച് നിയമപരമല്ലാത്ത രീതിയിലുണ്ടാവുന്ന കുഞ്ഞിനെ ജനിച്ച് 72 മണിക്കൂറിനുള്ളില്‍ ചോദ്യങ്ങളൊന്നും കൂടാതെ തന്നെ കൈമാറാന്‍ സാധിക്കും. സംസ്ഥാന ഇത്തരം സഹകരണം നടത്തുന്നതിനിടെയാണ് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെ ചവറ് കൂനയിലിട്ട് അമ്മ ഉപേക്ഷിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കണം എന്ന നിബന്ധന മാത്രമാണ് ഇതിനായി പാലിക്കേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...