റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും റെയിൽവേ കേസുകളിലടക്കം പ്രതിയായ പരവൂര്‍ സ്വദേശി ‘വേട്ട അഭിജിത്ത്’ ആണ് രക്ഷപെടാൻ ശ്രമിച്ചത്. കൊല്ലം കോടതി കോമ്പൗണ്ടിലാണ് സംഭവം. പോലീസുകാരുടെ കണ്ണ് വെട്ടിച്ച് മുന്‍ഭാഗത്തെ ഗേറ്റ് വഴിയാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ പോലീസ് പിന്നാലെ ഓടി ഇയാളെ പിടികൂടുകയും ചെയ്തു. നേരത്തെയും കസ്റ്റഡിയില്‍ നിന്നും ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും പ്രതിയെ ഓടിച്ചിട്ട് പോലീസ് പിടികൂടിയിരുന്നു.

സംഭവത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. ജൂലൈ ഒന്നിനാണ് അഭിജിത്ത് ഒടുവില്‍ പോലീസിന്‍റെ പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായിട്ടായിരുന്നു റെയില്‍വേ പോലീസ് പിടികൂടിയത്. മോഷണക്കേസില്‍ തമിഴ്‌നാട് പോലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷമായിരുന്നു കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുളള മോഷണപരമ്പര തുടർന്നത്. എ സി കോച്ചുകളില്‍ ടിക്കറ്റെടുത്ത് കയറി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതായിരുന്നു രീതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

0
കൊച്ചി: എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ്...

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...

‘മോദിയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം അവിശ്വസനീയം’ ; ന്യൂസിലൻഡ് പ്രധാനമന്ത്രി

0
ഓക്‌ലൻഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്...