പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ ഏകദിന ജനകീയ പ്രതിരോധ പ്രതിഷേധ സമരം ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രതിഷേധ സമരം. ജനങ്ങളെ കൊള്ളയടിക്കുന്ന അനധികൃത നിർമ്മാണം, അശാസ്ത്രീയമായ നികുതി വർദ്ധനവ് മുതലായവ പിൻവലിക്കുക, മുൻകാല പ്രാബല്യത്തോടെ പിരിച്ചെടുത്ത അധികനികുതി, പലിശ , പിഴപലിശ മുതലായവ തിരികെ നൽകുക, ഓണക്കാലമായിട്ടും തെരുവു വിളക്കുകൾ തെളിയിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക, മാലിന്യവാഹിയായ മുട്ടാർ നീർച്ചാലിന്റെ ശോച്ചിയാവസ്ഥ പരിഹരിച്ച് സമീപവാസികളുടെ കുടിവെള്ള പശ്നം പരിഹരിക്കുക തുടങ്ങിയ ഒട്ടനവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത നഗരസഭ ഭരണസമിതിയുടെ ധാഷ്ട്യത്തിനെതിരെ ആണ് കോൺഗ്രസിന്റെ നഗരസഭ കവാടത്തിലുള്ള പ്രതിഷേധ സമരം.
നഗരസഭ കൗൺസിൽ തീരുമാനിക്കുകയോ അനുവാദം നൽകുകയോ ചെയ്യാതെയുള്ള നിർദ്ദിഷ്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ കാർണിവൽ നടത്തുന്നതിനുള്ള അനുവാദം സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന സൂപ്രണ്ട് നൽകിയ നടപടി നിയമവിരുദ്ധമാണെന്നും നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനോ വാടകയ്ക്കോ നൽകുമ്പോൾ എടുക്കേണ്ട നടപടികൾ സ്വീകരിക്കാതെ നഗരസഭാ ചെയർപേഴ്സൺന്റെ ഏകപക്ഷീയ തീരുമാന പ്രകാരം സ്വകാര്യ ബസ് ബസ്റ്റാൻഡ് സ്വകാര്യ വ്യക്തിക്ക് കാർണിവൽ നടത്തുന്നതിന് നൽകിയതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ഡി എൻ തൃദീപ് , ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻറ് എം ജി കണ്ണൻ, എ നൗഷാദ് റാവുത്തർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ , മഞ്ജു വിശ്വനാഥ് , പന്തളം മഹേഷ് , വേണു കുമാരൻ നായർ , ഇ എസ് നുജുമുദീൻ , പി പി ജോൺ , ബൈജു മുകടിയിൽ , പി കെ രാജൻ , അഡ്വ. മുഹമ്മദ് ഷെഫീഖ് , കെ ആർ വിജയകുമാർ , ജി അനിൽകുമാർ , അഭിജിത്ത് മുകടിയിൽ , മുരളീധരൻ നായർ, അലക്സാണ്ടർ, കോശി കെ മാത്യു , സോളമൻ വരവുകാലായിൽ, വൈ റഹിം റാവുത്തർ, രത്നമണി സുരേന്ദ്രൻ , കുട്ടപ്പൻ നായർ, സുരേഷ് കുമാർ, ശാന്തി സുരേഷ്, കെ മോഹൻകുമാർ, രാഹുൽ രാജ്, പാസ്റ്റർ തോമസ് തുടങ്ങിയവർ സംസാരിച്ചു.





























