കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്. പറപ്പൂർ പഞ്ചായത്തിന് കീഴിലാണ് സ്കൂൾ ഉള്ളത്. കാലപ്പഴക്കമുള്ള ഇളകി നിൽക്കുന്ന ഷീറ്റുകൾ മാറ്റാൻ 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്ന് രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേൽക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടർന്നുവീണത്. ഈ സമയത്ത് കുട്ടികൾ പരീക്ഷയെഴുതാൻ ക്ലാസ്സിൽ കയറിയതിനാൽ പകടം ഒഴിവായി.

സ്കൂൾ കെട്ടിടത്തിന്റെ രണ്ട് നിലയും കോൺക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോർച്ച തടയാനായാണ് ഷീറ്റുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് ജീർണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂർ പഞ്ചായത്തിനോട് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ മാറ്റിവെക്കുകയായിരുന്നു. എന്നാൽ അടർന്നുവീണ ഷീറ്റിന്റെ മറ്റ് ഭാഗങ്ങൾ കൂടി നിലനിൽക്കുന്നതും ഭീഷണിയാണ്. അതേസമയം സ്കൂളുകളുടെ മേൽക്കൂരയായി ആസ്പെറ്റോസ് ഷീറ്റുകൾ സ്ഥാപിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരം അനാസ്ഥ ആവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...