ബി ജെ പി യിൽ നിന്നും സി പി എമ്മിൽ എത്തിയ ആൾ വിദേശ മദ്യകച്ചവടത്തിന് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ബിജെപിയിൽ നിന്നും കാപ്പ കേസ് പ്രതിക്ക് ഒപ്പം സിപിഎമ്മിൽ എത്തുകയും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടം ചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി സുധീഷ് കുമാർ ആണ് പിടിയിലായത്. ഏഴ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം മലയാലപ്പുഴ ജങ്ഷന് സമീപത്ത് വെച്ചാണ് ഇയാളെ കോന്നി എക്‌സൈസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മാസങ്ങളായി ഇയാൾ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മാസങ്ങൾക്കു മുൻപാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ ചേർന്ന് കാപ്പാ കേസ് പ്രതി അടക്കമുള്ളവരെയും സുധീഷിനെയും മാലയിട്ട് സി പി എമ്മിലേക്ക് സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....