ഒന്നാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ കേസ് ; പ്രിൻസിപ്പലിനെതിരെ കുറ്റപത്രം നൽകി

For full experience, Download our mobile application:
Get it on Google Play

പിപാലിയ : ആറ് വയസുകാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊന്ന പ്രിൻസിപ്പലിനെതിരെ നൽകിയത് 1700 പേജുള്ള കുറ്റപത്രം. കൊലപാതകം നടന്ന് 12 ദിവസത്തിനുള്ളിലാണ് ഗുജറാത്തിലെ ദഹോദിൽ പോലീസ് റെക്കോർഡ് പേജ് നമ്പറുകളോടെ കുറ്റപത്രം നൽകിയത്. ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരായ കുറ്റപത്രം നൽകിയിരിക്കുന്നതെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി അറിയിച്ചു. കേസിലെ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ നടത്താനാണ് തീരുമാനം എന്നും ഇതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതായും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

150 സാക്ഷി മൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർ കഴുകി തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിവും തെളിവ് പൂർണമായി നീക്കാനായില്ലെന്നും പോലീസ് വിശദമാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ പിപാലിയയിലെ പ്രൈമറി സ്കൂളിലാണ് കുറ്റകൃത്യം നടന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സ്കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയത് സെപ്തംബർ 19നായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ദോഹത് പോലീസ് സുപ്രണ്ട് രാജ്ദീപ് സിംഗ് ജാല പത്ത് ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രിൻസിപ്പാളിനൊപ്പമാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് വ്യക്തമായിരുന്നു.

കുട്ടിയെ ബലാത്കാരം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തു. ഇതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാൻ പ്രിൻസിപ്പൽ ശ്രമിക്കുകയായിരുന്നു. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് വ്യക്തമായതോടെ പ്രിൻസിപ്പൽ കുട്ടിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം പതിവ് പോലെ സ്കൂളിലേക്ക് പോയി. ക്ലാസ് കഴിഞ്ഞ് കുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഗേറ്റിന് സമീപത്തും മൃതദേഹം ക്ലാസ് മുറിക്ക് പുറത്തുമായി കൊണ്ട് ഇട്ട ശേഷം ഇയാൾ വീട്ടിൽ പോവുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...