റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ  മുന്നോടിയായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം തുടങ്ങി. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പരിശീലനമാണ് നടക്കുന്നത്. പഞ്ചായത്ത്, സി.ഡി.എസ് ഭരണ സമിതി അംഗങ്ങൾ, രണ്ട് അയൽക്കൂട്ടങ്ങളിലെ അഞ്ചംഗ ഭാരവാഹികൾ, എ.ഡി.എസ് ഉപസമിതി അംഗങ്ങൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കാളികളാവും. ഈ സർവേയിൽ 80% മാർക്ക് നേടിയാൽ പഴവങ്ങാടി മോഡൽ സി.ഡി.എസിനെ ഇമേർഷൻ സൈറ്റായി പ്രഖ്യാപിക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കുടുംബശ്രീ സംവിധാനത്തെക്കുറിച്ചും പഞ്ചായത്ത് രാജ് സംവിധാനങ്ങളെക്കുറിച്ചും പഠനം നടത്താൻ എത്തുന്ന കേന്ദ്രമായി പഴവങ്ങാടി സി.ഡി.എസ്. മാറും. ഇത് വഴി സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സാധിക്കും.

കുടുംബശ്രീയിലെ 85 % അംഗങ്ങൾക്കും ചുരുങ്ങിയത് ഒരു ലക്ഷം രൂപ സ്ഥിരം വരുമാനം ലഭിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ട പരിശീലന പരിപാടി പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, ജോൺ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, എം.കെ.മനോജ്, അംഗങ്ങളായ ആതിര എസ്.നായർ, ജോയിസി ചാക്കോ, ബിനിറ്റ് മാത്യു, അനി സുരേഷ്, കെ.ഇ.മാത്യു, പ്രിയ ഷാജി, സി.ഡി.എസ് ചെയർപേഴ്സൺ കെ.റ്റി.ഉഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രദീപ് എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ റിസോഴ്സ് പേഴ്സൺ രജനി മാത്യു, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ സൗമ്യ രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...