പത്തനംതിട്ട നഗരത്തില്‍ പൈപ്പ് പൊട്ടി ; കുടിവെള്ളം പാഴായത് മണിക്കൂറുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ്‌ സ്റ്റാന്റിന് സമീപം നിര്‍മ്മാണം നടക്കുന്ന ഓടയില്‍കൂടി കടന്നു പോകുന്ന ജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം മണിക്കൂറുകളോളം പാഴായി. പുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍മ്മാണം നടക്കുന്ന മേല്‍പ്പാലത്തിന് താഴെ നിര്‍മ്മിക്കുന്ന പുതിയ ഓടയുടെ ഉള്ളില്‍ കൂടി കടന്നുപോകുന്ന ജല വിതരണ പൈപ്പാണ് പൊട്ടിയത്. പൈപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഭാഗം പൊട്ടി രണ്ടായി ഊരി മാറിയതാണ് വെള്ളം പാഴാകാന്‍ കാരണമായത്. പമ്പ് ഹൗസില്‍ നിന്നും വെള്ളം തുറന്നു വിട്ട സമയം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിമിഷനേരത്തിനുള്ളില്‍ തന്നെ നിര്‍മ്മാണം നടക്കുന്ന ഓടയില്‍ വെള്ളം നിറയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഓടനിര്‍മ്മാണത്തിനായി മണ്ണ് മാറ്റിയ ഭാഗത്ത് കൂടി കടന്നുപോകുന്ന പി.വി.സി പൈപ്പ് ലൈനിന്റെ ജോയിന്റ് രണ്ടായി ഊരിപ്പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പൈപ്പ് ശരിയായ രീതിയില്‍ പശതേച്ച് കൂട്ടിച്ചേര്‍ത്തിരുന്നില്ല എന്നാണ് സമീപത്തെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും പറയുന്നത്. പത്തനംതിട്ട നഗരത്തില്‍ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണം ഇത്രയധികം കുടിവെള്ളം പാഴായിപോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...