തണ്ണിത്തോട് റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വന്യമൃഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് തണ്ണിത്തോട് റോഡ്‌ മുറിച്ചു കടക്കുന്ന വന്യജീവികള്‍. ആനയും പോത്തും പന്നിയുമെല്ലാം റോഡില്‍ ഇറങ്ങി തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹനയാത്രയും ഭീതിയിലാണ്. കഴിഞ്ഞ ദിവസമാണ് മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇതിനെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. മ്ലാവും പന്നിയും ഇടിച്ച് നിരവധി യാത്രക്കാര്‍ക്കാണ് ഇതിനോടകം പരിക്ക് പറ്റിയിട്ടുള്ളത്.

റോഡിലെ വെളിച്ചക്കുറവ് പരിഹരിക്കാന്‍ തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുവെങ്കിലും ഇവയൊന്നും തെളിയാറില്ല. വാഹനം ഇടിച്ച് ഏതെങ്കിലും വന്യജീവി മരണപ്പെട്ടാല്‍ വനം വകുപ്പിന്റെ കേസും അനുബന്ധ പ്രശ്നങ്ങളും ഭയന്നാണ് പലപ്പോഴും വാഹനം വെട്ടിച്ച് മാറ്റുന്നത്. എന്നാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായി തീരുകയാണ്. വളവുകളില്‍ പെട്ടെന്ന് മുന്നിലേക്ക് ചാടുന്ന വന്യജീവികളെ കാണാതെയാണ് പലരും അപകടത്തില്‍ പെടുന്നത്. കല്ലാറ്റില്‍ വെള്ളം കുടിക്കുവാന്‍ വന്യജീവികള്‍ റോഡ്‌ മുറിച്ചു കടക്കുന്നതാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...