ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേർത്തല ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ 17 -ാം വാർഡ് ഇല്ലിക്കൽ വെളി പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി – 16) ആണ് മരിച്ചത്. ചാരമംഗലം ഡി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അർത്തുങ്കൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ : ആദിത്യൻ, ആർദ്ര.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : നോവായി കൊട്ടാരക്കരയിലെ ദമ്പതികളുടെ മരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള...

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ...

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...