ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികൾ നിരന്തരം പരിഹസിച്ചതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികൾ നിരന്തരം പരിഹസിച്ചതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവെച്ച് ജീവനൊടുക്കി. അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് മൂന്ന് മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും കിഷോർ നേരിട്ടിരുന്നു. ഇതിൽ കുട്ടി വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പോലീസ് പറഞ്ഞു. പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോൺ ചെയ്യാനെന്ന പേരിലാണ് വിദ്യാർത്ഥി മുകളിലെത്തിയത്. തുടർന്ന് അമ്മ നോക്കി നിൽക്കെ താഴേക്ക് ചാടുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...