ദേശീയപാത നിര്‍മാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മടപ്പള്ളി കോളേജിന് സമീപം താമസിക്കുന്ന പുനത്തില്‍ ടി.പി പ്രശാന്ത് (53) ആണ് മരിച്ചത്. വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടില്‍ പോയി തിരികെ മടപ്പള്ളിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ദേശീയ പാത 66ല്‍ ആറുവരിപ്പാതയുടെ വെങ്ങളം മുതലുള്ള പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മണ്ണുമാന്തി യന്ത്രമാണ് അപകടമുണ്ടാക്കിയത്. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ പ്രശാന്തിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ 18ാം തിയ്യതി ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയില്‍ കേളുബസാറിനും മടപ്പള്ളിക്കും ഇടയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു മരണം. ചോമ്പാല്‍ പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ലീല (റിട്ട.അറ്റന്‍ഡര്‍ മടപ്പള്ളി ഗവ.എച്ച് എസ്). ഭാര്യ: ഷീമ (പി.ആര്‍.ഒ ഗവ, ജില്ലാ ആശുപത്രി വടകര). മകന്‍: അനൂപ് പ്രശാന്ത് (വിദ്യാര്‍ത്ഥി).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...