എംഎൽഎമാരുടെ ചോദ്യത്തിന് ഇനി പോസിറ്റീവ് മറുപടി മതി ; സർക്കുലർ വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയമസഭയില്‍ എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കാലിക്കറ്റ് സര്‍വകലാശാല. കൃത്യമായ വിവരങ്ങള്‍ക്ക് പകരം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു. സര്‍വകലാശാലയിലെ അധ്യാപക നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമസഭയില്‍ എം എല്‍ എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മറുപടി നിയമ പോരാട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും അനുകൂലമായിത്തീര്‍ന്നിരുന്നു. ഇതിനു പുറമേ പല വിഷയങ്ങളിലും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി മാറിയ വിവരങ്ങളും ഇത്തരത്തില്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാ‍ർക്കായി പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ജനുവരി 25ന് രജിസ്ട്രാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രാഞ്ച് ഓഫീസര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനമെന്ന നിലയിലാണ് സര്‍ക്കുലര്‍. നിയമസഭാ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പോസിറ്റീവ് ആയി നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിവിധ സമ്മേളനങ്ങളില്‍ ഒരേ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പര വിരുദ്ധമല്ലാത്ത മറുപടി നല്‍കണം. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ക്രമക്കേടുകള്‍ മറച്ചു വെക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ സര്‍ക്കുലറെന്ന ആക്ഷേപമാണ് യുഡിഎഫ് എം എല്‍ എമാര്‍ ഉന്നയിക്കുന്നത്. ഇതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നൽകാനാണ് യുഡിഎഫ് എം എല്‍ എമാരുടെ തീരുമാനം. ഈ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഈ സര്‍ക്കുലര്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...