മലപ്പുറം: തിരൂരില്‍ ഗര്‍ഭിണിയും മകളും വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍. പുല്ലൂര്‍ വൈരങ്കോട് വാടക വീട്ടില്‍ താമസിക്കുന്ന റാഷിദിന്‍റെ ഭാര്യ തസ്‌നി (30), മകള്‍ റിഹാന ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു തസ്നി. ഉച്ചക്കു ശേഷം മൂന്ന് മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തിരൂര്‍ അന്നാര സ്വദേശിയായ റാഷിദ് കുടുംബത്തോടെ രണ്ട് വര്‍ഷത്തോളമായി പുല്ലൂരില്‍ വാടകക്ക് താമസിക്കുകയാണ്.
ഇരുമ്ബ് മറ ഉള്ള കിണര്‍ തുറന്നുവെച്ച നിലയിലായിരുന്നു. പച്ചക്കറി കടയില്‍ വില്‍പ്പനക്കാരനായി ജോലി ചെയ്യുകയാണ് റാഷിദ്. ഉച്ചക്ക് റാഷിദ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് പോയതിനു ശേഷം ഭാര്യ തസ്ന കുട്ടിയേയും എടുത്ത് കിണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനം. മുമ്പ് തസ്നി ആത്മഹത്യാശ്രമം നടത്തിയിരുന്നു.