തിരൂരില്‍ ഗര്‍ഭിണിയും മകളും വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂരില്‍ ഗര്‍ഭിണിയും മകളും വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍. പുല്ലൂര്‍ വൈരങ്കോട് വാടക വീട്ടില്‍ താമസിക്കുന്ന റാഷിദിന്‍റെ ഭാര്യ തസ്‌നി (30), മകള്‍ റിഹാന ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു തസ്നി. ഉച്ചക്കു ശേഷം മൂന്ന് മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തിരൂര്‍ അന്നാര സ്വദേശിയായ റാഷിദ് കുടുംബത്തോടെ രണ്ട് വര്‍ഷത്തോളമായി പുല്ലൂരില്‍ വാടകക്ക് താമസിക്കുകയാണ്.

ഇരുമ്ബ് മറ ഉള്ള കിണര്‍ തുറന്നുവെച്ച നിലയിലായിരുന്നു. പച്ചക്കറി കടയില്‍ വില്‍പ്പനക്കാരനായി ജോലി ചെയ്യുകയാണ് റാഷിദ്. ഉച്ചക്ക് റാഷിദ് വീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ പോയതിനു ശേഷം ഭാര്യ തസ്ന കുട്ടിയേയും എടുത്ത് കിണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനം. മുമ്പ് തസ്നി ആത്മഹത്യാശ്രമം നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...