ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ശേഖരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് വിദഗ്ദ്ധര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ കോവിഡ് 19ന് എതിരായ വാക്സിന്‍ വികസിപ്പിച്ചു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ലോകം ഏറ്റെടുത്തത്. എന്നാല്‍ വാക്സിന്‍ ഇന്ത്യയില്‍ ശേഖരിക്കുന്ന കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് എന്ന കുറഞ്ഞ താപനിലയില്‍ മാത്രമെ വാക്സിന്‍ ശേഖരിക്കാനാകുവെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാക്സിന്‍ ശേഖരിക്കാന്‍ ആവശ്യമായ ശീതീകരണ ശൃംഖല ഒരുക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശീതീകരണ ശൃംഖല നിലനിര്‍ത്താന്‍ വാക്സിനുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് ആണെന്നും ഗുലേറിയ പറഞ്ഞു.

മൂന്നാം ഘട്ട വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് കൊറോണ വൈറസ് അണുബാധ തടയുന്നതില്‍ 90 ശതമാനം ഫലപ്രാപ്തി തങ്ങളുടെ വാക്സിന് സാധിച്ചുവെന്ന് ഫൈസര്‍ ഇങ്ക്, ബയോ ടെക് എസ്‌ഇ എന്നീ കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു. ഫൈസര്‍ വാക്സിന്‍റെ ആദ്യ ഫലങ്ങള്‍ തികച്ചും പ്രോത്സാഹജനകമാണെന്ന് ഗുലേറിയ പറഞ്ഞു. ‘ഫൈസര്‍ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്’- അദ്ദേഹം പറഞ്ഞു.

‘കുറഞ്ഞ താപനിലയില്‍ വാക്സിനുകള്‍ സംഭരിക്കുന്നതും ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും അത്തരം ശീതീകരണ ശൃംഖലകള്‍ നിലനിര്‍ത്തുന്നതും വളരെ ബുദ്ധിമുട്ടാണ്,’ ഗുലേറിയ പറഞ്ഞു. വാക്സിനുകള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പുറത്തുവിട്ട ഡാറ്റ പഠിക്കേണ്ടതുണ്ടെന്നും രോഗപ്രതിരോധ ശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്നു വ്യക്തമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ അടുത്തിടെ രോഗവ്യാപനം കൂടാന്‍ കാരണം സൂപ്പര്‍ സ്പ്രെഡ് കൂടുതലായി സംഭവിച്ചതാണെന്ന് ഗുലേറിയ പറഞ്ഞു. ഉത്സവങ്ങളോ തിരക്കേറിയ വിപണനസ്ഥലങ്ങളോ ‘സൂപ്പര്‍സ്പ്രെഡര്‍ സ്പോട്ടുകളായി’ പ്രവര്‍ത്തിച്ചിരിക്കാമെന്നും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഊന്നിപ്പറയുകയും മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വവും ജാഗ്രതയോടെ തുടരുക എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 7,830 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ദേശീയ തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4.5 ലക്ഷത്തിലധികമാക്കി.

അതിനിടെ കോവിഡ് -19 വാക്‌സിന്‍ ഫലപ്രദായി വികസിപ്പിച്ചെടുത്ത ഫൈസറുമായി ധാരണയിലെത്താന്‍ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതന്‍ പറഞ്ഞു. ഈ വാക്‌സിന്‍ ശേഖരിക്കുന്നതിനുള്ള പ്രത്യേക കോള്‍ഡ് ചെയിന്‍ ആവശ്യകതയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തു ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ആഭ്യന്തരവും വിദേശത്തുമുള്ള 19 വാക്‌സിന്‍ നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുകയാണ്. വാക്സിന്‍ വിപണിയിലെത്തിയാല്‍ ഉടന്‍ അത് രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...