സുപ്രീംകോടതിയെ പരിഹസിക്കുന്ന തരത്തില്‍ ട്വീറ്റ് ; കുനല്‍ കാമ്രയ്‌ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ പരിഹസിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്ന പരാതിയില്‍ കൊമേഡിയന്‍ കുനല്‍ കാമ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിര്‍ദേശം. ഔറംഗാബാദ് സ്വദേശിയായ ശ്രീരംഗ് കട്‌നേശ്വര്‍ക്കര്‍ ആണ് കുനല്‍ കാമ്ര അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സുപ്രീംകോടതിയെ പരിഹസിച്ചുവെന്ന് എജിക്ക് പരാതി നല്‍കിയത്.

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിറകെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് അറ്റോര്‍ണി ജനറലിനുള്ള കത്തില്‍ പരാതിക്കാരന്‍ പറയുന്നു. ട്വീറ്റുകള്‍ അധിക്ഷേപകരം എന്നു മാത്രമല്ല, തമാശയുടെയും കോടതി അലക്ഷ്യത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. സുപ്രീംകോടതിയെ കാവിയണിയിച്ചതും കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...