വായ്പാ തിരിച്ചടവ് മുടങ്ങി ; ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി – മഹീന്ദ്ര ഫിനാൻസ് കമ്പനി ജീവനക്കാർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : വായ്പാ തിരിച്ചടവ് നല്‍കാത്തതില്‍ പ്രകോപിതനായി ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി മഹീന്ദ്ര ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഇച്ചാക്ക് പോലീസ് സ്റ്റേഷന്‍ സമീപത്താണ് സംഭവം. ഫിനാൻസ് കമ്പനി മുഖേനെ വർഷങ്ങൾക്ക്  മുമ്പ് ഇദ്ദേഹം വായ്പാടിസ്ഥാനത്തിൽ ട്രാക്ടർ വാങ്ങിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ  ഇൻസ്റ്റാള്‍മെന്‍റ് തുക നല്‍കാന്‍ കഴിയാതെ വരുകയായിരുന്നു. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ട യുവതി.

തിരിച്ചടവ് വൈകിയതോടെ മഹീന്ദ്ര ജീവനക്കാർ കർഷകന്റെ  വീട്ടിലെത്തുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന ട്രാക്ടർ കൊണ്ടുപോകാൻ  ശ്രമിക്കുകയും ചെയ്തു. കുടുംബത്തിലുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ എതിര്‍ക്കുകയായിരുന്നു. ട്രാക്ടർ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചതോടെ മകൾ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ മുന്നോട്ടുതന്നെ വാഹനമെടുത്ത് യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. യുവതിയെ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മഹീന്ദ്ര ഫിനാൻസ് മാനേജർ, റീക്കവറി ഏജന്‍റ് അടക്കം നാലുപേർക്കെതിരെ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് രത്തൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...