പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : മതപഠനത്തിനായി മദ്രസയിലെത്തിയ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നതിന്‍റെ പേരില്‍ മദ്രസ അദ്ധ്യാപകനെ പോക്‌സോ കേസില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.സുല്‍ത്താന്‍ ബത്തേരി റഹ്‌മത്ത് നഗറിലെ നുറുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനായ നായ്ക്കട്ടി ചിറക്കമ്പം തയ്യില്‍ അബ്ദുള്ള (49)യാണ് അറസ്റ്റിലായത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ആറാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് മദ്രസ അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. അദ്ധ്യാപകന്റെ പെരുമാറ്റത്തെപ്പറ്റി വിദ്യാര്‍ത്ഥിനി വീട്ടില്‍ അറിയിക്കുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പരാതി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സോ പ്രകാരം അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. തന്നോട് മോശമായി പെരുമാറിയതുപോലെ മറ്റ് കുട്ടികളോടും ഇയാള്‍ പെരുമാറിയിട്ടുണ്ടെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ കുട്ടികളെയും ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗിന് വിധേയമാക്കിവരികയാണ്. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ബെന്നി, എസ്.ഐ.സലീം, സീനിയര്‍ സി.പി.ഒ സന്തോഷ്, സി.പി.ഒ ടോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...