മഹാരാഷ്ട്രയിൽ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു. റായ്ഗഡിലെ മഹാഡിൽ ലാൻഡിങ്ങിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാൻ വന്ന ഹെലികോപ്ടറാണിത്. മഹാഡിലെ താത്ക്കാലിക ഹെലിപാഡിൽ രാവിലെ ഒൻപതരയോടെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ലാൻഡിംഗിനിടെ തെന്നിമാറിയ ഹെലികോപ്റ്റർ ബാലൻസ് നഷ്ടപ്പെട്ട് വീണു. വലിയ ശബ്ദത്തിനൊപ്പം പ്രദേശത്താകെ പൊടിപടലവും നിറഞ്ഞു.

പൈലറ്റുമാർ ഹെലികോപ്റ്ററിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. പോലീസും രക്ഷാദൌത്യ സംഘവും സംഭവ സ്ഥലത്തെത്തി. ബാരാമതിയിലെ എൻസിപി സ്ഥാനാർഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് പോകാനായിട്ടായിരുന്നു സുഷമാ ആന്ധരെ ഹെലികോപ്ടർ എത്തിച്ചത്. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സുഷമ കാറിൽ പുറപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...