സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി. മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ മറ്റ് മൂന്ന് രോഗികള്‍ക്കാണ് പുതു ജീവന്‍ നല്‍കിയത്. ഇതിനായി അഞ്ച് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തുകയായിരുന്നു. ഇതില്‍ നാല് അവയവങ്ങളുടെ സ്വീകര്‍ത്താക്കള്‍ ദാതാവിന്‍റെ അതേ ആശുപത്രിയില്‍ തന്നെ ഉള്ളവരായിരുന്നതിനാല്‍ ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായും വിജയകരമായും നടത്താന്‍ കഴിഞ്ഞു. തക്കല സ്വദേശിയായ അനുരാഗിന്‍റെ അവയവങ്ങളാണ് ഇത്തരത്തില്‍ മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

ആദ്യമായാണ് സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നൂറ് ആരോഗ്യപ്രവര്‍ത്തരുടെ സഹായത്തോടെ ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. ഏതാണ്ട് 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. ഇതില്‍ 26 വയസുള്ള സ്ത്രീക്കും 39 വയസുള്ള പുരുഷനുമാണ് ആദ്യത്തെ ശസ്ത്രക്രിയകള്‍ നടത്തിയത്. ദാതാവിന്‍റെ കരള്‍ രണ്ടായ പകുത്തതോടെ ഇതേ ആശുപത്രിയിലെ 49 വയസുള്ള മറ്റൊരു സ്ത്രീക്കും കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. സ്വീകര്‍ത്താക്കളുടെയും ദാതാവിന്‍റെയും രക്തഗ്രൂപ്പുകള്‍ ഒന്നായിരുന്നത് ഏറെ സഹായകരമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...