തൃശൂര്‍ : തൃശൂര്‍ മുരിയാട് എംപവര്‍ ഇമാനുവേല്‍ ധ്യാനകേന്ദ്ര വിശ്വാസികള്‍ സഭാബന്ധ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ചതായി പരാതി. വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് വിശ്വാസികള്‍ പറയുന്നു. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിയ്ക്കും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ധ്യാന കേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല് നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വടികളും കമ്പുകളും ഉപയോഗിച്ച് അറുപതിലധികം സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിശ്വാസം ഉപേക്ഷിച്ച ഷാജിയേയും കുടുംബത്തിന്‍റെയും വാഹനം തടഞ്ഞായിരുന്നു ആക്രമണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























