അരുവാപ്പുലത്ത് സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ്‌ കയ്യേറി : പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ല – പാറമട ഉടമയെ സഹായിക്കാനെന്നും ആരോപണം

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം : അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തി ഗ്രാമ പഞ്ചായത്ത് വക റോഡ്‌ കയ്യേറി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പ്രദേശവാസി അരുവാപ്പുലം ഗ്രാമപഞ്ചയത്തിന് പരാതി നല്‍കി. കല്ലേലി ആറാം വാര്‍ഡില്‍ താമസിക്കുന്ന ഊട്ടുപാറ മാമൂട്ടില്‍ എസ്റ്റേറ്റ് ജോര്‍ജ്ജ് ആണ് പരാതി നല്‍കിയത്. കല്ലേലി ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കരിപ്പാശ്ശേരി – മാമൂട്ടില്‍ പള്ളി റോഡിലാണ് പ്രദേശത്തെ സ്വകാര്യ വ്യക്തി സ്വകാര്യ റോഡ്‌ എന്ന് ബോര്‍ഡ് സ്ഥാപിച്ചതായി പരാതിയില്‍ പറയുന്നത്. ഈ റോഡ്‌ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതാണെന്നും ഇത് സ്വകാര്യ ഭൂമി അല്ലെന്നും പരാതിയില്‍ പറയുന്നു.

പരാതിയെത്തുടന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് പുതിയ പാറമടയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് സ്വകാര്യ വ്യക്തി ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ പാറമട മുതലാളിയെ വഴിവിട്ട് സഹായിക്കുകയാണെന്നും അതിനാലാണ് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത റോഡ്‌ എങ്ങനെ സ്വകാര്യ ഭൂമിയായി എന്നത് സംബന്ധിച്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിയുന്നില്ല. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിശബ്ദതക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതിനെതിരെ നിയമനടപടികളുമായി മുമ്പോട്ടുപോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...