കോന്നി ഇളകൊള്ളൂരില്‍ ഒരേ വീട്ടില്‍നിന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒരേ വീട്ടില്‍ നിന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് അധികൃതര്‍. കോന്നി ഇളകൊള്ളൂര്‍ സ്വദേശി നന്ദകുമാറിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. വീടിനോട് ചേര്‍ന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഇത് വീടിന് ഉള്ളിലേക്ക് കയറാതിരിക്കാന്‍ സമീപവാസികള്‍ ബക്കറ്റ് വെച്ചുകൊടുത്തതിനെ തുടര്‍ന്ന് പാമ്പ് ഇതില്‍ കയറി. തുടര്‍ന്ന് പാമ്പിനെ കോന്നി ആര്‍.ആര്‍.റ്റി ക്ക് കൈമാറിയതാണ് അവസാനത്തെ സംഭവം. ഇതിന് മുന്‍പ് കുട്ടിയുമായി വീട്ടുകാര്‍ വീടിന്റെ  സിറ്റ്ഔട്ടില്‍ ഇരിക്കുമ്പോള്‍ സോപാനത്തിലൂടെ പാമ്പ് ഇഴഞ്ഞു പോകുന്നതായി കാണുകയും വനപാലകര്‍ എത്തി ഇതിനെ പിടികൂടുകയുമായിരുന്നു.

പിന്നീട് വീടിന്റെ ഗേറ്റിന് മുമ്പിലും പെരുമ്പാമ്പിനെ കണ്ടു. അറിയിച്ചതനുസരിച്ച്  വനപാലകര്‍ എത്തി പിടികൂടി ഇതിനെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ച്ചയായി പാമ്പുകള്‍ വീട്ടില്‍ എത്തിത്തുടങ്ങിയതോടെ ഭീതിയിലാണ് കുടുംബവും പ്രദേശവാസികളും. ഇനിയും ഇവിടെ പെരുമ്പാമ്പുകള്‍ കാണാനുള്ള സാധ്യതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ കാടുകയറി കിടക്കുന്ന പറമ്പുകളും കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളും പാമ്പുകളുടെ കേന്ദ്രമാകുന്നു എന്നും ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...