കാശില്ലാത്ത കമ്പിനി മുതലാളി കടം വാങ്ങുന്ന പണത്തിനു നല്‍കുന്ന കടലാസാണ് കടപ്പത്രം ; നിങ്ങള്‍ വാങ്ങുകയല്ല – നിങ്ങള്‍ക്ക് നല്‍കുകയാണ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പണം ആര്‍ക്ക് കടം കൊടുത്താലും സൂക്ഷിക്കണം, വാങ്ങുമ്പോള്‍ പറയുന്ന മധുരവാക്കും വാഗ്ദാനങ്ങളുമൊന്നും പണം തിരിച്ചു നല്‍കേണ്ട സമയമാകുമ്പോള്‍ കാണില്ല. പണം കടം നല്‍കുന്നത് വ്യക്തികള്‍ക്കാണെങ്കിലും കമ്പിനികള്‍ക്കാണെങ്കിലും ഇത് ബാധകമാണ്. കാശില്ലാത്തവന്‍ ഒരു കമ്പിനി തട്ടിക്കൂട്ടി നാട്ടുകാരുടെ പണംകൊണ്ട് ഓടിക്കും. ഉന്നത നിലവാരത്തിലുള്ള ഓഫീസും ആഡംബര കാറുകളുമൊക്കെ നിക്ഷേപകനെ ചാക്കിടുവാനാണ്. കയ്യിലെ പണം തീരുന്നതിനു മുമ്പേ തെണ്ടല്‍ തുടങ്ങും. പക്ഷെ ഇത് കാശില്ലാത്തവന്റെ തെണ്ടല്‍ ആണെന്ന് ആരും അറിയില്ല. കടപ്പത്രം എന്ന ഓമനപ്പേരിലാണ് ഇത് വാങ്ങുന്നത്.

കടപ്പത്രം പല തരത്തില്‍ ഉണ്ടെങ്കിലും പണം കടം കൊടുക്കുന്നവന് ഇതൊന്നും തമ്മിലുള്ള വ്യത്യാസം അറിയില്ല. ഏറ്റവും കൂടുതല്‍ പ്രചാരം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറിന് ആണ്. ഇതുതന്നെ രണ്ടു തരമുണ്ട്. ഏതു കമ്പിനിക്ക് കടപ്പത്രത്തിലൂടെ പണം നല്‍കിയാലും കാര്യങ്ങള്‍ വളരെ വിശദമായും വ്യക്തമായും പഠിച്ചിരിക്കണം. കാരണം നിങ്ങള്‍ നല്‍കിയ  പണവും അതിന്റെ പലിശയും നിശ്ചിത കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ തന്നുകൊള്ളാം എന്ന് പറയുന്നത് പണം വാങ്ങിയ കമ്പിനിയുടെ ആള്‍ക്കാരാണ്. നിങ്ങളുടെ പണത്തിന് റിസര്‍വ് ബാങ്കോ സര്‍ക്കാരുകളോ ഉറപ്പൊന്നും നല്‍കുന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കുക. അഥവാ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരോ സര്‍ക്കാരിന്റെ പ്രതിനിധികളോ കയ്യൊപ്പിട്ട കടപ്പത്രം നിങ്ങള്‍ക്ക് തരുവാന്‍ കമ്പിനി ബാധ്യസ്ഥരാണ്. അത് നല്കാത്തിടത്തോളം എല്ലാം ഒരു ധാരണയും നടപടിക്രമങ്ങളും മാത്രമായി കരുതുക. മധ്യതിരുവിതാംകൂറിലെ ഒരു കമ്പിനി 400 കോടിയാണ് ജനങ്ങളില്‍ നിന്നും വാങ്ങാന്‍ ഒരുങ്ങുന്നത്. എന്തിന് ? >>> തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...