ആനന്ദ് തെൽതുംബഡെ ജയിലിന് പുറത്തേക്ക് ; എൻഐഎയ്ക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഭിമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെ ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഇദ്ദേഹത്തിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് ഈ നിലപാടെടുത്തത്. ഇതോടെ ആനന്ദ് തെല്‍തുംബഡെയ്ക്ക് ജയിലില്‍ നിന്ന് ഉടനെ പുറത്തിറങ്ങാനാവും.

ഇദ്ദേഹത്തിന് ബോംബെ ഹൈക്കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിന് എന്‍ഐഎയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. സുപ്രീം കോടതി ജാമ്യം നല്‍കിയതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ആനന്ദ് പുറത്തിറങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...