റോഡിൽ നിരന്ന കല്ലുകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ നിരന്ന കല്ലുകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.കോന്നി ചൈനാമുക്ക് ഭാഗത്ത് ഗുരുമന്ദിരം ഭാഗം ചൈനാമുക്കിൽ നിന്നും ചേരി മുക്കിലേക്ക് തിരിയുന്ന റോഡ് കോന്നി ആർ വി എച്ച് എസ് ന് മുൻവശം എന്നിവടങ്ങളിൽ ആണ് കല്ലുകൾ റോഡിൽ നിരന്നത്. കഴിഞ്ഞ ദിവസവും ചേരിമുക്ക് ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികൻ പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ ടയർ തെന്നി വീണ് അപകടം സംഭവിച്ചിരുന്നു.

വലിയ വാഹനങ്ങൾ വന്നാൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും കയറുവാനും ഇറങ്ങുവാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡ് കുത്തനെ നിർമ്മിച്ചിരിക്കുന്നതിനാൽ കാറിന്റെയും മറ്റും അടിഭാഗം തറയിൽ ഉരയുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. നിരവധി വാഹനങ്ങൾക്ക് ആണ് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. പ്രധാന റോഡ് ഉയർത്തി നിർമ്മിച്ചപ്പോൾ പോക്കറ്റ് റോഡുകൾ ഇതിന് അനുസരിച്ച് ഉയരാത്തതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു.

കെ എസ് റ്റി പി അധികൃതർ പല തവണ ഈ പ്രശ്‍നം നേരിട്ട് കണ്ട് മനസിലാക്കിയതുമാണ്.എന്നാൽ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. റോഡിൽ നിരന്ന ചരലുകളിൽ തട്ടി നിരങ്ങി കാല നദ യാത്രക്കാരും വീഴാറുണ്ട്. മാത്രമല്ല ഒരു ചെറിയ മഴ പെയ്താൽ പോലും റോഡിൽ ഈ ഭാഗത്ത് തെറ്റൽ കാരണം വാഹനങ്ങൾ കയറി പോകുവാൻ അഴിയാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...