ചിറ്റാര്‍-86 മിസ്ബാഹുല്‍ ഉലൂം ജമാഅത്തിന്റെ 1500ാമത് മദ്ഹു റസൂല്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നബിദിന സന്ദേശ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: ചിറ്റാര്‍-86 മിസ്ബാഹുല്‍ ഉലൂം ജമാഅത്തിന്റെ 1500ാമത് മദ്ഹു റസൂല്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നബിദിന സന്ദേശ റാലി നടത്തി. സീതത്തോട് ജുമാ മസ്ജിദില്‍ നിന്നും ആരംഭിച്ച നബിദിന റാലി കെ എസ് ഇ ബി പവര്‍ ഹൗസ് ജങ്ഷനില്‍ പോയി തിരികെ സീതത്തോട്ടില്‍ സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജി, ഇടയിലേ വീട്ടില്‍ ജമാഅത്ത് മുന്‍ പ്രസിഡൻ്റ് കെ എം സലീം, വെള്ളത്തിയലിന് പതാക കൈമാറി റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്ക് ജമാഅത്ത് ചീഫ് ഇമാം മൗലവി ഷമ്മാദ് ബാഖവി, ഇമാമീങ്ങളായ അനസ് മന്നാനി, ഷൂഹൈബ് മൗലവി, ജമാഅത്ത് വൈസ് പ്രസിഡന്റ് എച്ച് അബ്ദുല്‍ റസാക്ക്, സെക്രട്ടറി ഇ എ ഷാജഹാന്‍, ട്രഷറാര്‍ സി എസ് ഷാജി, സി ജെ ഇസ്മയിൽ, അന്‍സാരി താഴത്തേതില്‍ നേതൃത്വം നല്‍കി.

സമാപന സമ്മേളനം ചിറ്റാര്‍-86 മിസ്ബാഹുല്‍ ഉലൂം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ ഇമാഅത്ത് പ്രസിഡന്റ് എച്ച് ഷാജി, ഇടയിലേ വീട്ടില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം മൗലവി ഷമ്മാസ് ബാഖവി ഉദ്ഘാടനം ചെയ്തു. പൂവച്ചല്‍ ഫിറോസ്ഖാന്‍ ബാഖവി (ചീഫ് ഇമാം പനച്ചമൂട് മുസ്ലിം ജമാഅത്ത്) ദുഃആ മജ്ലിസിന് നേതൃത്വം നല്‍കി. ചടങ്ങിനോട് അനുബന്ധിച്ച് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീറിനെ ആദരിച്ചു. മദ്‌റസാ ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...