ആർദ്രതയാകണം ഓണത്തിൻ്റെ മുഖമുദ്ര : രവിവർമ്മ തമ്പുരാൻ

For full experience, Download our mobile application:
Get it on Google Play

പന്തളം: എല്ലാം ആഘോഷമാകുന്ന കാലത്ത് ഓണത്തിൻ്റെ മുഖമുദ്ര ആർദ്രതതയാകണമെന്ന് നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ രവിവർമ്മ തമ്പുരാൻ പറഞ്ഞു. പൂഴിക്കാട് സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർദ്രത നഷ്ടപ്പെടുന്ന സമൂഹത്തിൽ നിന്നും നന്മ ചോർന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് രക്ഷാധികാരി എം കെ സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് നിർവ്വഹിച്ചു. മികച്ച കർഷകരെ പീപ്പിൾസ് ലൈബ്രറി സെക്രട്ടറി റ്റി ശിവൻകുട്ടി ആദരിച്ചു.

മത്സരവിജയികൾക്ക് മുതിർന്ന മാധ്യമ പ്രവർത്തകൻ വി പി ശാമുവേൽ കുട്ടി സമ്മാനവിതരണം നടത്തി. നഗരസഭ കൗൺസിലർമാരായ വി ശോഭനകുമാരി, സീന കെ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ പ്രദീപ് കുമാർ, വിമുക്തി ജില്ല മെൻ്റർ ഹരീഷ് കുമാർ വി, കെ കെ ദാമോധരൻ, എം കെ മുരളീധരൻ, പ്രവീൺ കുമാർ, ദിലീപ് കുമാർ ഡി, രതീഷ് ജനാർദ്ദനൻ, ശരൺലാൽ, അശ്വിൻ ശങ്കർ, സിദ്ധാർത്ഥി വി, രാഹുൽ ശശാങ്കൻ, വിനീഷ് പ്രസാദ് പ്രസംഗിച്ചു. തുടർന്ന് ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടികളും ചങ്ങനാശേരി കനി പാട്ടുകൂട്ടത്തിൻ്റെ നാടൻ പാട്ടും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...