പത്തനംതിട്ട : മലയാലപ്പുഴ യുഡിഫ്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണയും മാർച്ചും നടത്തി. അന്യായമായ കെട്ടിടം നിർമ്മാണ ഫീസ് വർദ്ധനവ് ഉപേക്ഷിക്കുക, 100% വർദ്ധിപ്പിച്ച കെട്ടിടനികുതി വർദ്ധനവ് പിൻവലിക്കുക, ജനങ്ങളുടെ നടുവൊടിയുന്ന നികുതി പരിഷ്കാരങ്ങൾ പഞ്ചായത്തും സർക്കാരും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തിനും സർക്കാരിനും എതിരെ സംസ്ഥാനത്തുടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ ധർണ്ണ നടത്തിയത്. യോഗ അധ്യക്ഷൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട് അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പ്രമോദ് താന്നിമൂട്ടിൽ, എംസി ഗോപാലകൃഷ്ണപിള്ള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ജോർജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനോജ്, പഞ്ചായത്ത് മെമ്പർ അഡ്വ. ആശാ കുമാരി, മണ്ഡലം ഭാരവാഹികളായ മിരാൻ വടക്കുപ്പുറം ജയകുമാർ പൊതിപ്പാട്, മോനി കെ ജോർജ്, അലക്സാണ്ടർ , ശ്രീകുമാർ ചെറിയത്ത്, തുളസീധരൻ നായർ കാഞ്ഞിരക്കാട്ട്, മധുമല ഗോപാലകൃഷ്ണൻ നായർ, സുനിൽ മലയാലപ്പുഴ, ജെയിംസ് പരുത്യാനികൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033