പത്തനംതിട്ട : നഗരസഭ 15, 21, വാർഡുകളുടെ പ്രധാന റോഡുകളായ മദീന ജംഗ്ഷൻ റോഡ്, മങ്കോട്ട് റോഡ്, അപ്പോളോ റോഡ്, കുഴി ഭാഗം റോഡ്, തുടങ്ങിയവ താറുമാറായി സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ഇതുവഴിയുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. രോഗികളുമായി വാഹനങ്ങൾ കടന്നുപോകാനോ സ്കൂൾ കുട്ടികൾക്കും സ്കൂൾ വാഹനങ്ങൾക്കും തുടങ്ങി കാൽനട യാത്രക്കാർക്ക് പോലും യാത്ര ദുർഘടമാണ്. ക്രിസ്തുമസ് ന്യൂ ഇയർ കാലത്ത് വിശ്വാസികൾക്ക് പള്ളിയിലും മറ്റും പോകാനും മറ്റ് ആവശ്യങ്ങൾക്ക് സഞ്ചരിക്കുവാനും റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതാണ്. റോഡുകളുടെ ശോചനീയാവസ്ഥകൾ ചൂണ്ടിക്കാണിച്ച് പലതവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ നഗരസഭ ഭരിക്കുന്ന ഇടത് ദുർഭരണ സമിതിക്ക് പ്രസ്തുത വാർഡ് വികസന കാര്യങ്ങളിൽ നിഷേധാത്മക നിലപാടുകളാണ്. ഇതിനെതിരെ ഇരു വാർഡുകളിലെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും റോഡ് ഉപരോധവും നടത്തി.
മണ്ഡലം വൈസ് പ്രസിഡണ്ടും വാർഡ് പ്രസിഡണ്ടും കൂടിയായ നെജിം രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുനിൽ എസ് ലാൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചില്ല എങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട്
നാസർ തോണ്ടമണ്ണിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ട, സാമുവൽ ചാക്കോ, ഇസ്മായിൽ അറഫാ, ബാലചന്ദ്രൻ, മോൻസി, എബി, നിതീഷ് ബാലചന്ദ്രൻ, അജ്മൽ കരീം, അഫ്സൽ ആനപ്പാറ, പി കെ ഇഖ്ബാൽ, ഹനീഫ, ദിലീപ് ഖാൻ, തോമസ് മാത്യു, സുലൈമാൻ, തുളസി ബായി, രമണി എന്നിവർ സംസാരിച്ചു.