എടത്വ: എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. കെ.ജി ശശിധരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മാരായ ഷാജി മാധവൻ, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, വൈസ് ചെയര്‍മാന്‍മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ ജോൺസൺ വാലയിൽ ഇടിക്കുള. ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ.സെക്രട്ടറി അജി കോശി , ഒ.വി. ആന്റണി , പി.സി ജോസഫ്,പി.ഡി. ജോർജ്ജ്ക്കുട്ടി, സാബു മാത്യു കളത്തൂർ,ടി.ടി ജോർജ്ജ്ക്കുട്ടി, ഫ്രാന്‍സ്ക്കുട്ടി മൂന്ന്പറയിൽ എന്നിവർ പ്രസംഗിച്ചു.
2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയില്‍ എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ല.പൊരി വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് ഏക ആശ്രയം കടതിണ്ണകൾ മാത്രമാണ്. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ
18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല.
5 മീറ്റർ നീളവും 2.5 മീറ്റർ വീതിയും ഉള്ള കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പ്രവർത്തിയുടെ നിർവഹണത്തിനുള്ള നിരാക്ഷേപ സാക്ഷ്യപത്രമാണ് നല്കിയത്. കോടി കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ റോഡിൽ വെള്ളപ്പൊക്കം സമയത്ത് ഗതാഗതം തടസ്സപ്പെടൂന്നത് ഒഴിവാക്കൂവാൻ ഈ ഭാഗം ഉയർത്തുന്നതിനും ഉള്ള പ്രവൃത്തിയും അടിയന്തിരമായി പൂർത്തികരിക്കണ മെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.































