കോന്നിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ കോന്നി വനം വകുപ്പ് ആര്‍.ആര്‍.റ്റി.സംഘം പിടികൂടി. കോന്നി മഠത്തില്‍ക്കാവ് മിനി ആശോകിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. കൂട്ടില്‍ കയറിയ പാമ്പ് ഒന്നിലധികം കോഴികളെ കൊല്ലുകയും ചെയ്തിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കോന്നി സ്ട്രൈക്കിംഗ്ഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പ്രദേശത്ത് അടുത്തിടെയായി പെരുമ്പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

മഠത്തില്‍ക്കാവ് ഭാഗത്ത് ഉപയോഗശൂന്യമായി കാടുകയറി കിടക്കുന്ന ഏലായും കാടുകള്‍ തെളിക്കാത്ത സ്വകാര്യ വ്യക്തികളുടെ പുരയിടവും പാമ്പുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നുണ്ട്. ഇവിടെ പല വീടുകളുടെ സമീപത്തും രാത്രി സമയങ്ങളില്‍ പാമ്പുകള്‍ എത്താറുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നിട്ടും ഈ കാടുകള്‍ വെട്ടിത്തെളിക്കാന്‍ ആവശ്യമായ നടപടികള്‍ കോന്നി ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നില്ല എന്നും പരാതിയുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...