കാൽലക്ഷത്തോളം പേർ ഇപ്പോഴും അഭയാർഥി ക്യാമ്പുകളിൽ; മണിപ്പൂർ തെരഞ്ഞെടുപ്പിന് വെല്ലുവിളികളേറെ…!

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: കാൽലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളിയാണ്. പകുതിയോളം ബൂത്തുകളും പ്രശ്നബാധിതമായതിനാൽ ഇരുപത് കമ്പനി അർധസൈനിക വിഭാഗത്തെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. രണ്ട് ലോക്സഭാമണ്ഡലങ്ങൾ മാത്രമുള്ള മണിപ്പൂരിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കിയതും സുരക്ഷ പരിഗണിച്ചാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശവാദം ഉന്നയിക്കുമ്പോഴും മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് വലിയ വെല്ലുവിളയായി തുടരുകയാണ്. 2,977 പോളിങ് ബൂത്തുകളാണ് മണിപ്പൂരില്‍ ഉള്ളത് .ഇതില്‍ 50 ശതമാനം ബൂത്തുകളും പ്രശ്നബാധിത മേഖലയിലാണ്. 20 കമ്പനി അര്‍ധ സൈനിക സംഘത്തെയാണ് ഈ മേഖലകളിൽ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂർ എന്നീ രണ്ട് ലോക്സഭ സീറ്റുകളാണ് മണിപ്പൂരിൽ ഉള്ളത്.

ഇന്നര്‍ മണിപ്പൂരും ഔട്ടര്‍ മണിപ്പൂരിലെ ചില പ്രദേശങ്ങളും ആദ്യ ഘട്ടത്തിലും ഔട്ടര്‍ മണിപ്പൂരിലെ ശേഷിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ് നടക്കുക.കലാപത്തിന് ഇരയായി അരലക്ഷത്തോളം പേർ ഇപ്പോഴും വിവിധ ക്യാമ്പുകളിലാണ് ഉള്ളത്. ഇതില്‍ പകുതിയോളം പേർക്കാണ് വോട്ടവകാശമുള്ളത്.ഇവര്‍ക്കായി 94 പോളിങ് ബൂത്തുകൾ അഭയാര്‍ഥി ക്യാമ്പുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...