വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ കൊച്ചിയിലെ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്.യു.എ.പി.എ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നൽകി എന്നാരോപിച്ച് സിവിൽ പൊലിസ് ഓഫീസറായ സിപിഒ എ.ബി പ്രമോദിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സിപിഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടു.

കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി , സിപിഒ പ്രമോദിൻ്റെ മോട്ടോർ സൈക്കിൾ കത്തിച്ചു. ശേഷം ലഘുലേഖകൾ വീടിൻ്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ ഭിത്തിയിലൊട്ടിക്കുകയും ചെയ്തു. പ്രതികൾ ഗൂഡാലോചന നടത്തിയതിന് തെളിവുണ്ടെന്നും എന്‍.ഐ.എസമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. യുഎപിഎ വകുപ്പിന് പുറമെ ഗൂഢാലോചന, ആയുധം കൈവശം വെക്കൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...